o വാർഷിക കായിക മേള സംഘടിപ്പിച്ചു
Latest News


 

വാർഷിക കായിക മേള സംഘടിപ്പിച്ചു

 വാർഷിക കായിക മേള സംഘടിപ്പിച്ചു



മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂൾ വാർഷിക കായിക മേള സംഘടിപ്പിച്ചു.


സ്കൂളിൽ നിന്ന് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയായി വിദ്യാർത്ഥികൾ മാഹി മൈതാനത്ത് എത്തിച്ചേർന്നു. 

'

മുൻ നഗരസഭ വൈസ് ചെയർമാനും സ്കൂളിൻ്റെ പ്രസിഡണ്ടുമായ . പി.പി. വിനോദ് പതാക ഉയർത്തി കായിക മേള ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ . കെ. അജിത് കുമാർ ഹെഡ് മിസ്ട്രസ്  ഭാനുമതി സ്കൂൾ ചെയർമാൻ പി.സി. ദിവാനന്ദൻ പി.ടി.എ പ്രസിഡന്റ്. പി. ആർ. സുജ കെ.എം പവിത്രൻ, കായിക അധ്യാപകനായ  വിജിത്ത്, അധ്യാപികമാരായ . ഭാഗ്യലക്ഷി , നിമ്മി,  സുനിത, പി.ടി.എ മെമ്പേഴ്സ് എന്നിവർ നേതൃത്വം നൽകി. 200 ഓളം വിദ്യാർത്ഥികൾ കായിക മേളയിൽ മാറ്റുരച്ചു. എല്ലാ കായിക പ്രതിഭകളും തികഞ്ഞ സ്പോട്സ് മാൻ സ്പിരിറ്റോടെ കായിക മേളയിൽ പങ്കാളികളായി. വൈകുന്നേരം 5 മണിയോടെ കായിക മേള അവസാനിച്ചു.

Post a Comment

Previous Post Next Post