ഇൻ്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഉൽഘാടനം ചെയ്തു.
ചാലക്കര,
ഉസ്മാൻ ഗവൺമേൻറ് ഹൈസ്കൂൾ പി.എം.ശ്രീ ആയി ഉയർത്തിയതിനോടനുബന്ധിച്ച് എസ്.എസ്.എ അനുവദിച്ച അഞ്ച് ബൻക്യൂ ഇൻ്ററാക്ടീവ് ഡി ജിറ്റൽ ഫ്ലാറ്റ് പാനലിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് .കെ.വി.സന്ദീവ് നിർവ്വഹിച്ചു.കുട്ടികളുടെ പഠന നിലവാരം ഉയർത്താനും, പുതിയ കാലഘട്ടത്തിനനുസരിച്ച് അവരെ ഒരുക്കാനും നൂനത സാങ്കേതിക വിദ്യ വളരെയേറെ സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഹെഡ്മാസ്റ്റർ .കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പിടിഎ അംഗങ്ങളായ റഷീദ് അടുവാട്ടിൽ, സജിത്ത് പായറ്റ ,ജസ്ന,റനിയ താഹിർ എന്നിവർ നേതൃത്വം നൽകി
Post a Comment