*അഴിയൂരിൻ്റെ അഭിമാനമായി ഐശ്വര്യ ബാലകൃഷ്ണൻ; വാർഡ് വികസന സമിതി അനുമോദിച്ചു.*
അഴിയൂർ: മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ മെഡിക്കൽ എഞ്ചിനിയറിംഗിൽ പിഎച്ച്ഡി കരസ്ഥമാക്കി അഭിമാനമായി മാറിയ അഴിയൂർ പഞ്ചായത്ത് 16ആം വാർഡിലെ ഐശ്വര്യ ബാലകൃഷ്ണനെ വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വാർഡ് മെമ്പർ സാലിം പുനത്തിൽ ഉപഹാരം നൽകി. ആശ വർക്കർ ബേബി പി വി, വികസന സമിതി അംഗം ഷിജു ഇ ടി എന്നിവർ സംബന്ധിച്ചു. ബാബാ സ്റ്റോർ ലക്ഷ്മി കൃഷ്ണയിൽ എൻ ബാലകൃഷ്ണൻ - ടി പി ഭാഗ്യലക്ഷ്മിയുടേയും മകളാണ് ഐശ്വര്യ. ഭർത്താവ് വിപിൻ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസി.പ്രൊഫസറാണ്.
Post a Comment