*പൂഴിത്തല അങ്കണവാടി യുടെ ശോചനീയാവസ്ഥ പരിഹരിക്കുക: എസ്ഡിപിഐ*
പൂഴിത്തല :
അഴിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ പൂഴിത്തലയിലെ അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ പൂഴിത്തല ബ്രാഞ്ച് കമ്മിറ്റി പ്രസ്താവിച്ചു.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂര ശോചനീയാവസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.
കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിക്കുന്ന മോട്ടർസെറ്റ് മാസങ്ങളായി പ്രവർത്തരഹിതമാണ്.
അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമുണ്ടായിട്ടും അതിനുവേണ്ടി ലഭിക്കേണ്ട മെയ്ന്റെനൻസ് ഫണ്ടുകൾ കൃത്യമായി ഉപയോഗപ്പെടുതുന്നത്തിൽ വാർഡ് മെമ്പർ പരാജയമാണെന്ന് ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഭരണം കയ്യിൽ ഉണ്ടായിട്ടും ഈ വിഷയത്തിൽ വാർഡ് മെമ്പറുടെ ഉത്തരവാദിത്തമില്ലായ്മ അപലപനീയമാണ്.
പൂഴിത്തല അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വാർഡ് മെമ്പറും അധികാരികളും എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡൻ്റ് ഷാമിൽ പികെ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി ഇർഷാദ് പള്ളിയത്ത് സ്വാഗതവും ബ്രാഞ്ച് ട്രഷറർ ഷംസീർ ടിജി നന്ദിയും പറഞ്ഞു.
Post a Comment