ജില്ലാതല യുവ ഉത്സവ്
കലാ മാമാങ്കമായി
മാഹി:മൈ ഭാരത് നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച യുവ ഉത്സവ് - 2024 മയ്യഴിയിലെ കൗമാര - യൗവ്വനങ്ങളുടെ കലാ മാമാങ്കമായി .
മാഹീ ജെ എൻ ജി എച്ഛ് എസ് എസിൽ സംഘടിപ്പിച്ച ജില്ലാ തല യുവ ഉത്സവ് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ സ്വാഗതവും, എൻ.കർപ്പകം നന്ദിയും പറഞ്ഞു.
മേളയോടനുബന്ധിച്ച് വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റൂകൾ, എജൻസികൾ എന്നിവ ഒരുക്കിയ സ്റ്റാളുകൾ, കലാ പരിപാടികൾ എന്നിവയുണ്ടായി. മത്സര ഇങ്ങളിൽ കവിത രചന, പെയിൻ്റിംഗ്,മൊബൈൽ ഫോട്ടോഗ്രാഫി, പ്രഭാഷണം, സയൻസ് മേള എന്നീ വ്യക്തിഗത ഇനങ്ങളും സയൻസ് മേള, നാടോടി നൃത്തം ഗ്രൂപ്പ് ഇനവുമാണുണ്ടായത്. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും, മോമെന്റൊയും സർട്ടിഫിക്കറ്റും നെഹ്റു യുവ കേന്ദ്ര നൽകും.
Post a Comment