*മാഹിയിലെ റോഡുകളുടെ നവീകരണം: അഞ്ചുകോടി രൂപ അനുവദിച്ചു*
മയ്യഴി മാഹി മേഖലയിലെ നഗരസഭാ റോഡുകളുടെ നവീകര ണം, ടാറിടൽ എന്നിവയ്ക്കായി അഞ്ചുകോടി രൂപ അനുവദിച്ചതായി രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു. തുടർച്ചയായി അഞ്ചു മാസം മഴപെയ്യുന്ന പ്രദേശമെന്ന നിലയിൽ പൊട്ടിപ്പൊളിഞ്ഞ റോ ഡുകൾ നവീകരിക്കാൻ കഴിഞ്ഞ നിയമസഭയിൽ മാഹിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാന ത്തിലാണ് അഞ്ചുകോടി രൂപ നബാർഡിൽനിന്ന് അനുവദിച്ചതെന്ന് എം.എൽ.എ. പറഞ്ഞു. മേഖലയിലെ ഒൻപത് റോഡുകളുടെ പ്രവൃത്തിക്കുള്ള ഫാണ്ടാണിത്.
Post a Comment