*സീബ്രാ ലൈൻ സുരക്ഷിത സ്ഥലത്ത് സ്ഥാപിക്കണം*
ന്യൂമാഹി: മാഹി - തലശ്ശേരി ദേശീയ പാതയിൽ ന്യൂമാഹിബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻ വശത്താണ് മുൻ കാലങ്ങളിൽ സിബ്രാലൈൻഉണ്ടായിരുന്നത് ഇത് തലശ്ശേരി ക്കും ഭാഗത്തേക്കും കൂത്തുപറമ്പ്, മൂലക്കടവ് ഭാഗത്തെക്കുള്ള ബസ് സ്റ്റോപ്പിലേക്കും എത്താനും മാർക്കറ്റിൽ പോകാനും മറ്റും ഏറെ ഗുണകരമായിരുന്നു. എന്നാൽ ഇപ്പോൾ സി ബ്രാലൈൻസ്ഥാപിച്ചിരിക്കുന്നത് പോലീസ് ഔട്ട് പോസ്റ്റ് സമീപമാണ് ഇത് വിദ്യാർത്ഥികൾക്കും സ്ത്രീകളുൾപെടെയുള്ള ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു ന്യൂമാഹി പോലീസ് ഔട്ട് പോസ്റ്റിൽ പോലീസിന്റെ സേവനം ലഭ്യമല്ലാത്തതും സിബ്ര ലൈനിൽ അപകടങ്ങൾക്ക് കാരണമാകും അധികൃതരുടെ ശ്രദ്ധപതിയേണ്ടതുണ്ട്
Post a Comment