o *യുവത്വം സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ പതിപ്പിക്കണം!* --എം. മുസ്തഫ മാസ്റ്റർ
Latest News


 

*യുവത്വം സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ പതിപ്പിക്കണം!* --എം. മുസ്തഫ മാസ്റ്റർ

 *യുവത്വം സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ പതിപ്പിക്കണം!*
     --എം. മുസ്തഫ മാസ്റ്റർ



മാഹി: രാഷ്ട്രത്തിൻ്റെ സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കാനൊരുങ്ങുന്ന യുവത്വം സ്വന്തം ആരോഗ്യത്തിന് പ്രഥമ പരിഗണന നല്കണമെന്നും

ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങളിൽ നിന്നു മാറി നില്ക്കാനും ലഹരി ഉല്പന്നങ്ങളോട് നോ പറയാനും ഇന്നത്തെ യവുത്വത്തിനാകണമെന്നും പ്രശസ്ത പിന്നണി ഗായകനും റിട്ടയേർഡ് ഹെഡ്മാസ്റ്റുമായ 

എം.മുസ്തഫ മാസ്റ്റർ പറഞ്ഞു.


ചാലക്കര സെൻ്റ് തെരേസ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് ഒപ്പമുള്ള സ്നേഹ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സേവന സന്നദ്ധത സ്വന്തം വീട്ടിൽ നടപ്പിലാക്കിക്കൊണ്ടാണ് നമ്മൾ സാമൂഹ്യ സേവനത്തിന് ഒരുങ്ങേണ്ടതെന്നും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവർക്കെ സമൂഹമെന്ന കുടുംബത്തെ തിരിച്ചറിയാൻ ആവുകയുള്ളൂ എന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

വിദ്യാലയത്തിലെ മുതിർന്ന അധ്യാപകൻ സി. ദാമോദരൻ സ്നേഹ സംവാദ പരിപാടിയുടെ അധ്യക്ഷനായി.

വി. സുമിത്രൻ മാസ്റ്റർ ആശംസകൾ നേർന്നു


എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ

 ടി.കെ. സുരഭി സ്വാഗതവും വണ്ടിയർ ലീഡർ ആൻറിൻ റെജി നന്ദിയും പറഞ്ഞു.

സി. രെഖില, ആവണി അനിൽ കുമാർ,

ആൻഡ്രിയ ജോൺ,

ഗൗതം കൃഷ്ണ എന്നിവർ നേതൃത്വം നല്കി.


ഡിസംബർ 20 നു എൻ.എസ്എസ്- റീജ്യണൽ കോർഡിനേറ്റർ ഡോ. ഇ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്ത സപ്തദിന ക്യാമ്പിൽ പതിവു ശുചീകരണ പ്രവർത്തികൾക്കു ശേഷം ഇന്നു വളണ്ടിയർമാർക്കായി കരിയർ ഗൈഡൻസ് ക്ലാസ്സും ക്ലേ മോഡലിങ്ങിൽ ഡമോൺസ്ട്രേഷനും പരിശീലനവും നടക്കും.

Post a Comment

Previous Post Next Post