o മഹിള കോൺഗ്രസ്സ് മണ്ഡലം കൺവെൻഷൻ: മുതിർന്ന പ്രവർത്തകരെ ആദരിച്ചു
Latest News


 

മഹിള കോൺഗ്രസ്സ് മണ്ഡലം കൺവെൻഷൻ: മുതിർന്ന പ്രവർത്തകരെ ആദരിച്ചു

 *മഹിള കോൺഗ്രസ്സ് മണ്ഡലം കൺവെൻഷൻ: മുതിർന്ന പ്രവർത്തകരെ ആദരിച്ചു.*



ന്യൂമാഹി: മഹിള കോൺഗ്രസ്സ് ന്യൂമാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ കൺവെൻഷൻ നടത്തി. കൺവെൻഷൻ മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് എ ശർമിള മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സിക്രട്ടറി ഗീത കൊമ്മേരി മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡണ്ട് സുനിത പി.കെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി ജനറൽ സിക്രട്ടറി ദിവിത കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി  സി.വി.രാജൻ പെരിങ്ങാടിയുടെ മോട്ടിവേഷൻ ക്ലാസ് നടന്നു. ജില്ല ജനറൽ സിക്രട്ടറി ആശാ രാജീവൻ, ബ്ലോക്ക് പ്രസിഡണ്ട് ദിപാ സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ, ന്യൂമാഹി പബ്ലിക്ക് വെൽഫയർ സഹകരണ സംഘം  പ്രസിഡണ്ട് അഡ്വ. അരുൺ സി ജി, മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു, കവിയൂർ രാജേന്ദ്രൻ, മണ്ഡലം ജനറൽ സിക്രട്ടറി അബ്ദുൾ മുത്തലിബ്, കുറിച്ചിയിൽ സഹകരണ സംഘം പ്രസിഡണ്ട് രാജമ്മ രാജൻ, ന്യൂമാഹി വനിത സഹകരണ സംഘം ഡയറക്ടർ എൻ.കെ സജിത എന്നവർ സംസാരിച്ചു. മണ്ഡലം സിക്രട്ടറി സബിന ടി.ടി സ്വാഗതവും റീമ ശ്രീജിത്ത്  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post