o ഡിസംബർ 17 ചൊവ്വാഴ്ച പുതുച്ചേരി ലെഫ്റ്റനെന്റ് ഗവർണർ കെ. കൈലാഷ്നാഥൻ മയ്യഴി സന്ദർശിക്കുന്നു.
Latest News


 

ഡിസംബർ 17 ചൊവ്വാഴ്ച പുതുച്ചേരി ലെഫ്റ്റനെന്റ് ഗവർണർ കെ. കൈലാഷ്നാഥൻ മയ്യഴി സന്ദർശിക്കുന്നു.

ഡിസംബർ 17 ചൊവ്വാഴ്ച പുതുച്ചേരി  ലെഫ്റ്റനെന്റ്  ഗവർണർ   കെ. കൈലാഷ്നാഥൻ മയ്യഴി സന്ദർശിക്കുന്നു. 




ഡിസംബർ 17 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് മയ്യഴിയിൽ എത്തുന്ന ഗവർണർ 10.45 ന് മാഹി ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി സജീകരിച്ച 10 കിടക്കകളോട് കൂടിയ ഐ.സി.യു ഉദ്ഘാടനം ചെയ്യും. 11 മണിക്ക്  ഇ. വത്സരാജ് സിൽവർ ജുബിലീ ഹാളിൽ വെച്ച് ദീപാവലി സൗജന്യ അരി വിതരണം, പുതുതായി അനുവദിച്ച ചുവപ്പ് റേഷൻ കാർഡിന്റെ വിതരണം, വാർദ്ധക്യകാല പെൻഷൻ ഓർഡർ വിതരണം, പട്ടയ വിതരണം എന്നിവ നിർവഹിക്കും.   ഉച്ചക്ക് ശേഷം 3 മണിക്ക് മാഹിയിലെ സർക്കാർ വകുപ്പ് മേധാവികളുടെ അവലോകന യോഗം മാഹി ഗവണ്മെന്റ് ഹൗസിൽ വച്ച് നടത്തും. വൈകുന്നേരം 4 മണിക്ക്,  മുൻകൂട്ടി അനുവാദം വാങ്ങിയ സന്നദ്ധ സംഘടനകൾക്കും പൊതുജനങ്ങൾക്കും പൊതുവായ ആവശ്യങ്ങളെപ്പറ്റി നിവേദനം സമർപ്പിക്കാവുന്നതാണ്.


 18 ന്  കാലത്ത് 7 മണിക്ക് ലെഫ്റ്റനന്റ് ഗവർണർ മാഹി മെഗാ ബീച്ച്  ക്ലീനിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞു അദ്ദേഹം മാഹി സന്ദർശനം പൂർത്തിയാക്കി മടങ്ങും.


   

Post a Comment

Previous Post Next Post