മെഗാ ബീച്ച് ക്ളീനിങ്ങ് :കൂടിയാലോചന യോഗം നടത്തി
മാഹി: സുന്ദര തീരം ശുചിത്വ തീരം പരിപാടിയുടെ ഭാഗമായി മാഹി അഡ്മിനിസ്ട്രേഷൻ്റെ ആഭിമുഖ്യത്തിൽ വരുന്ന 18 ന് നടക്കുന്ന മെഗാ ബീച്ച് ക്ളീനിങ്ങിൻ്റെ ഭാഗമായി തീരദേശവാസികളെ ഉൾപ്പെടുത്തി കൂടിയാലോചന നടത്തി
വളവിൽ മുതൽ പൂഴിത്തലവരെ മൂന്ന് സ്ഥലങ്ങളിലായി നടന്ന കൂടിയാലോചനയിൽ മാഹി റീജീണ്യൽ അഡ്മിനിസ്ട്രറ്റർ ഡി മോഹൻകുമാർ,മാഹി എം എൽ എ രമേശ് പറമ്പത്ത്, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ്, ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , ഫിഷറീസ് അസി.ഡയറക്ടർ ഇ പി ശിവകുമാർ എന്നിവർ പങ്കെടുത്തു

Post a Comment