o മർകസ് ഒ ഖാലിദ് വിദ്യാർഥികൾ എടച്ചേരി തണൽ കേന്ദ്രം സന്ദർശിച്ചു.
Latest News


 

മർകസ് ഒ ഖാലിദ് വിദ്യാർഥികൾ എടച്ചേരി തണൽ കേന്ദ്രം സന്ദർശിച്ചു.

 മർകസ് ഒ ഖാലിദ് വിദ്യാർഥികൾ എടച്ചേരി തണൽ കേന്ദ്രം സന്ദർശിച്ചു.



ചൊക്ലി .

 ഈസ്റ്റ് പള്ളൂർ മർക്കസ് ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിലെ 7-ാം തരത്തിലെ  വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ മഴവില്ല് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടച്ചേരി തണൽ കേന്ദ്രം സന്ദർശിച്ചു.


വിദ്യാർത്ഥികൾ  സ്വരൂപിച്ച തുക ഉപയോഗിച്ച് അവശ്യസാധനങ്ങളുടെ  ശേഖരണവുമായിട്ടാണ് കേന്ദ്രത്തിൽ എത്തിയത്.

അവശരുടെയും അനാഥകളുടെയും അഗതികളുടെയും വേദനകളും പ്രയാസങ്ങളും നേരിൽ കണ്ടറിയുന്നതിനും. മനസ്സിലാക്കുന്നതിനുമാണ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചത്. 


രോഗി ശുശ്രൂഷ, അനാഥകളോടുള്ള സ്നേഹവും അനുകമ്പയും ഒക്കെ പകർന്നു കൊടുക്കാൻ യാത്ര ഉപകരിച്ചുവെന്ന് പ്രിൻസിപ്പൽ ഷെരീഫ് മുഴിയോട്ട്  പറഞ്ഞു.

സദർ മുഅല്ലിം സി ടി മുഹമ്മദ് സഖാഫി,ക്ലാസ് ടീച്ചർ പുഷ്പ,മഴവിൽ ക്ലബ്‌ ചീഫ് മെൻറ്റർ അബൂബക്കർ അമാനി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. 


താമസക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പാട്ടുകൾ പാടിയും, താളം പിടിച്ചും അവരോട് ഒന്നിച്ച് ചുവട് വയ്ക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ കണ്ണിലേക്ക് നോക്കിയാൽ നിറകണ്ണുകളോടെയാണ് പലരും അത് നിർവഹിച്ചത്.  ഇത് വിദ്യാർഥികൾക്ക് യാത്ര എത്രത്തോളം അർത്ഥവത്തായി എന്നതിനെ സാക്ഷ്യപ്പെടുത്തുന്നു.


പണത്തിനപ്പുറത്തേക്ക് സ്നേഹവും പരിഗണനയും ചേർത്ത് പിടിക്കലുമാണ് ചെയ്യേണ്ടതെന്ന്  മനസ്സിലാക്കിത്തരുന്നതായിരുന്നു ഈ യാത്ര.

 

തണലിൽ എത്തി ചേർന്ന വിദ്യാർത്ഥികൾക്ക്   ഷാനവാസ് കേന്ദ്രത്തെക്കുറിച്ച് വിവരിക്കുകയും സംഘത്തെ അനുഗമിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post