o ധർണ്ണ നടത്തി
Latest News


 

ധർണ്ണ നടത്തി

 ധർണ്ണ നടത്തി



അഴിയൂർ: മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി നടത്തിയ രാഷ്ട്രീയ പ്രേരിത അശാസ്ത്രിയ വാർഡ് വിഭജനത്തിന് എതിരെ യു ഡി എഫ്  അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ജില്ല സിക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം  ചെയ്തു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സി പി എം മാനദണ്ഡങ്ങൾ തള്ളി  വാർഡുകൾ പിടിച്ചെടുക്കുള്ള നീക്കങ്ങൾ ചെറുക്കുമെന്ന്  അദ്ദഹം പറഞ്ഞു. ലീഗ് മണ്ഡലം പ്രസിഡൻറ് യു എ റഹീം  അധ്യഷത വഹിച്ചു. ടി.സി രാമചന്ദ്രൻ , പ്രദിപ് ചോമ്പാല, കെ.പി വിജയൻ, ശശിധരൻ തോട്ടത്തിൽ, കെപി ചെറിയ കോയ ,കെപി രവി ,ഹാരിസ് മുക്കാളി, സിറാജ് മുക്കാളി,.കെ വി ബാലകൃഷ്ണൻ, ശശിധരൻ കെ.എം ,നസീർ വിരോളി , ടി ഷാനിദ് ,പുരുഷു രാമത്ത് ,  എന്നിവർ സംസാരിച്ചു. പടം. യുഡിഎഫ് അഴിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ ലീഗ് ജില്ല സെക്രട്ടറി  ഒ.കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post