o അഴിയൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല തട്ടിപറിച്ചു
Latest News


 

അഴിയൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല തട്ടിപറിച്ചു

 അഴിയൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല തട്ടിപറിച്ചു



അഴിയൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല തട്ടിപറിച്ചു.വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഴിയൂർ ഹൈസ്‌കൂളിന് സമീപത്തെ ടി കെ ചന്ദ്രിയുടെ നാലേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷ്‌ടാവ് തട്ടിപ്പറിച്ചെടുത്തത്.

ഇന്ന് പുലർച്ചെ 5:00 മണിയോടെ അഴിയൂരിലായിരുന്നു സംഭവം.

മാല തട്ടിപ്പറിക്കുന്നതിനിടെ നിലത്ത് വീണ ചന്ദ്രിയുടെ കാൽമുട്ടിനു പരിക്കേറ്റു.

നടന്നു വന്ന മോഷ്ടാവ് മാലതട്ടിപ്പറിച്ചു ഓടി രക്ഷപ്പെട്ടു

മാഹി ആശുപത്രിയിൽ ചികിത്സ തേടി. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post