o യാത്രയയപ്പ് നൽകി
Latest News


 

യാത്രയയപ്പ് നൽകി

 യാത്രയയപ്പ് നൽകി



മാഹി സെൻറ് തെരേസ ബസിലിക്ക സഹവികാരി റവറൻ്റ് ഫാദർ നോബൽ ജൂഡ് എറണാകുളത്തേക്ക് സ്ഥലം മാറി പോകുന്നതിനാൽ പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പാരീഷ് ഹൗസിൽ വച്ച് സ്നേഹനിർബലമായ യാത്രയയപ്പ് നൽകി പി എൽ സി എ വൈസ് പ്രസിഡണ്ട് ശ്രീ . ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. പി എൽ സി എ വൈസ് പ്രസിഡണ്ട് ശ്രീ സ്റ്റാൻലി ഡിസിൽവ, മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ .ഷാജി പണക്കാട്, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു ശ്രീ മാർട്ടിൻ കൊയിലോ സ്വാഗതവും ഷാജു കാനത്തിൽ നന്ദി പറഞ്ഞു. അസോസിയേഷൻറെ ഉപഹാരം ശ്രീ ജോസ് ബേസിൽ ഡിക്രൂസ്, ശ്രീ. സ്റ്റാൻലി ഡി സിൽവ എന്നിവർ ചേർന്ന് നൽകി. മറുപടി പ്രസംഗത്തിൽ ഫാദർ നോബൽ ജൂഡ് എല്ലാ ഇടവക അംഗങ്ങൾക്കും മയ്യഴിക്കാർക്കും നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post