o ദിശാബോർഡിൽ മാഹിയില്ല* *യാത്രക്കാർ വലയുന്നു
Latest News


 

ദിശാബോർഡിൽ മാഹിയില്ല* *യാത്രക്കാർ വലയുന്നു

 *ദിശാബോർഡിൽ മാഹിയില്ല* 
 *യാത്രക്കാർ വലയുന്നു*



മാഹി: കുഞ്ഞിപ്പള്ളിയിൽ ബൈപ്പാസ് റോഡ് ആരംഭിക്കുന്നിടത്ത്  മാഹിയിലേക്ക് പോവേണ്ട ഭാഗത്ത് ദിശാബോർഡുകളോ നിലവിലുള്ള ദിശാബോർഡിൽ മാഹിയിലേക്കുള്ള വഴി കാണിക്കാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു


നിലവിൽ ബൈപ്പാസിനോട് ചേർന്നുള്ള സർവീസ് റോഡിലൂടെയാണ് മാഹിയിലേക്ക് വരേണ്ടത്

എന്നാൽ ഇത് സൂചിപ്പിക്കുന്ന ബോർഡുകളൊന്നുമില്ലാത്തതിനാൽ പലരും ബൈപ്പാസ് റോഡിൽ കടന്നതിന് ശേഷമാണ് അബദ്ധം മനസിലാക്കുന്നതും.

വൺവേ ആയതിനാൽ

തിരിച്ചു വരവും ബുദ്ധിമുട്ടാണ്

പള്ളൂർ സിഗ്നലിൽ നിന്നും ഇടത്തോട്ട് പോയി പെരിങ്ങാടി വഴിയോ സിഗ്നലിൽ നിന്ന് യു ടേൺ എടുത്തോ വേണം വീണ്ടും മാഹിയിലേക്കെത്താൻ


സർവീസ് റോഡ് തുടങ്ങുന്നിടത്ത് നിരയായി ലോറികൾ പാർക്ക് ചെയ്യുന്നത് കാരണം പലപ്പോഴും സർവീസ് റോഡ് യാത്രക്കാരുടെ ശ്രദ്ധയിൽ വരാറില്ല

അധികാരികൾ ഇടപെട്ട് മാഹിയിലേക്കുള്ള റോഡ് സൂചിപ്പിക്കുന്ന ബോർഡ് കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Post a Comment

Previous Post Next Post