സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ
ന്യൂമാഹി സ്വദേശിക്ക് നേട്ടം
ന്യൂമാഹി: ഹൈദരാബാദ് ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലോംഗ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ. യു) സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ തലശ്ശേരി ന്യൂമാഹി സ്വദേശിക്ക് നേട്ടം.
സ്റ്റുഡൻ്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ നൂറാ മൈസൂൻ 453 വോട്ടുകൾ നേടി ജോയിൻ്റ് സെക്രട്ടറി പോസ്റ്റിൽ വിജയിച്ചു. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ പി.ജി. വിദ്യാർഥിനിയാണ് നൂറ മൈസൂൻ എ.ബി.വി.പിയുടെയും എസ്.എഫ്.ഐ.- എം.എസ്.എഫ് - ടി.എസ്.എഫ് സഖ്യത്തിൻ്റെയും സ്ഥാനാർഥികളെ പരാജയപ്പെടുത്തി കൊണ്ടാണ് ഫ്രറ്റേണിറ്റി സ്ഥാനാർഥിയായി
ഒറ്റക്ക് മത്സരിച്ച നൂറാ മൈസൂൻ എഴുപതിൽപരം വോട്ടുകൾക്ക് വിജയിച്ചത്. കഴിഞ്ഞ വർഷം വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ
തെലുങ്കാന പോലീസ് നൂറയുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകൾ എടുത്തിരുന്നു.
പുന്നോൽ കുറിച്ചിയിലെ മുഹമ്മദ് ഇർഷാദിൻ്റെയും ജബീന ഇർഷാദിൻ്റെയും മകളാണ് നൂറ മൈസൂൻ.

Post a Comment