o സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനം തുടങ്ങി
Latest News


 

സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനം തുടങ്ങി

 ബി.ജെ.പിയും യു.ഡി.എഫും മതനിരപേക്ഷതയെ അപകടപ്പെടുത്തുന്നു -എം.വി.ഗോവിന്ദൻ മാസ്റ്റർ


(സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനം തുടങ്ങി)




മാഹി: മതനിരപേക്ഷതയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് നടത്തുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സി.പി.എം. തലശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മഞ്ചക്കലിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വസമീപനം കാരണമാണ് തൃശൂരിൽ ബി.ജെ.പി വിജയം നേടി അക്കൗണ്ട് തുറന്നത്. ന്യൂനപക്ഷ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കി വർഗ്ഗീയ വാദികളുടെ വോട്ട് നേടിയാണ്

പാലക്കാട്ടെ യു.ഡി.എഫ് വിജയം.

വലത് പക്ഷ ശക്തികളും വലത് മാധ്യമങ്ങളും ചേർന്ന് അതിശക്തമായ കടന്നാക്രമണമാണ് സി.പി.എമ്മിന് നേർക്ക് നടത്തുന്നത്. ഇത് പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കണം. 24-ാം പാർട്ടി കോൺഗ്രസിലേക്ക് പോകുമ്പോൾ ആധുനിക വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് നാടിനെ നയിക്കാൻ നമ്മൾ സജ്ജമാവണമെന്നും പാർട്ടി സെക്രട്ടറി വിശദീകരിച്ചു.

ടി.പി. ശ്രീധരൻ പതാക ഉയർത്തി. സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കാരായി ചന്ദ്രശേഖരൻ, വി സതി, മുഹമ്മദ് അഫ്സൽ, ശരത്ത് രവീന്ദ്രൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏറിയ സെക്രട്ടറി സി.കെ. രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

രക്തസാക്ഷി പ്രമേയം

എ.കെ. രമ്യയും

അനുശോചന പ്രമേയം 

എ. രമേശ് ബാബുവും അവതരിപ്പിച്ചു.

പൊതു ചർച്ച തുടങ്ങി.

Post a Comment

Previous Post Next Post