*പി.എം. വിദ്യാസാഗർ വിരമിച്ചു*
മാഹി:ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ പി.എം. വിദ്യാസാഗർ ഇരുപത്തി നാലു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിച്ചു.
2000 ഏപ്രിൽ 17 ന് പ്രൈമറി സ്കൂൾ അധ്യാപകനായി മാഹി ഗവ.ബോയ്സ് എൽ. പി. സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.
2003 ഒക്ടോബർ 8 ന് പള്ളൂർ VNP GHSS ൽ TGT (Physical Science) തസ്തികയിലേക്ക്
പ്രമോഷൻ ലഭിച്ചു.
20വർഷത്തോളം ശാസ്ത്ര അധ്യാപകനായി UGHS ചാലക്കര, VNPGHSS പള്ളൂർ എന്നിവടങ്ങളിൽ
സേവനമനുഷ്ടിച്ച ശേഷം ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂൾ പ്രധാനാധ്യാപകനായിട്ടാണ് സർവ്വീസിൽ നിന്ന് പടിയിറങ്ങുന്നത്.
അധ്യാപന സേവനത്തിൻ്റെ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ വൈവിദ്ധ്യമാർന്നപ്രവർത്തനങ്ങളിലെല്ലാം വിദ്യാസാഗർ മാസ്റ്റർ തൻ്റെവ്യക്തിമുദ്ര പതിപ്പിച്ചു.
പരീക്ഷണനിരീക്ഷണ പ്രവർത്തനങ്ങളിലുടെ ഗഹനമായ ശാസ്ത്ര വിഷയങ്ങൾ എറ്റവും ലളിതമായ രീതിയിൽ വിദ്യാർത്ഥികളിലെത്തിക്കുന്നതിൽ പ്രത്യേക പ്രാഗൽഭ്യം പ്രകടിപ്പിക്കുന്നതിലൂടെ അധ്യാപനം വേറിട്ട അനുഭവമാക്കി.
ശാസ്ത്രമേളകളിൽ എക്സിബിറ്റുകൾ ഒരുക്കുന്നതിൽ ശാസ്ത്ര അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് വേറിട്ടപരിശീലനം നല്കുകയുംശാസ്ത്രമേളകളിൽ ഉന്നത സ്ഥാനങ്ങൾ നേടുന്നതിൽ
മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.
മാഹിയിലെ അധ്യാപക സംഘടനയായ ഗവൺമെന്റ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ്റെ (GSTA) സജീവ പ്രവർത്തകനായിരുന്നു.
Post a Comment