*നാട്ടുത്സവമായി 'കിളിക്കൊഞ്ചൽ' നേഴ്സറി കലോത്സവം*
പാറാൽ: പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂളിൽ നടന്ന പ്രീ പ്രൈമറി കലോത്സവം കിളിക്കൊഞ്ചൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് നാട്ടുത്സവമായി.
തലശ്ശേരി സൗത്തു ഉപജില്ല കലോത്സവത്തിൽ യു.പി.വിഭാഗം ജനറൽ കാറ്റഗറിയിൽ ചാമ്പ്യൻ പട്ടം നേടിയതിൻ്റെ ആവേശം നേഴ്സറി കലോത്സവത്തിലും പ്രതിഫലിച്ചു.
പാടിയും ആടിയും പറഞ്ഞും കൊച്ചു പ്രതിഭകൾ സദസ്സിൻ്റെ മനസ്സു നിറച്ചു.
സിനിമാ പിന്നണി ഗായകനും കുട്ടികളുടെ കൂട്ടുകാരനുമായ എം. മുസ്തഫ മാസ്റ്റർ കിളിക്കൊഞ്ചൽ നേഴ്സറി കലോത്സവം ഉദ്ഘാടനം ചെയ്തു.
അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സാഹിത്യ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
വാർഡു കൗൺസിലർ ഗീത മുഖ്യാതിഥിയായി.
അധ്യാപകരായ രജീഷ്,മിനി മോൾ, പൂജ, ഫാരിസ എന്നിവർ കലോത്സവത്തിനു ആശംസകൾ നേർന്നു.
ഷെർളി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ദിവ്യ നന്ദിയും പറഞ്ഞു.
കെ. മഞ്ജുള , ടി.കെ. അഞ്ജലി എന്നിവർ മത്സര വിധികർത്താക്കളായി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ന്യൂമാഹി സർക്കിൾ ഇൻസ്പെക്റ്റർ സി.ഷാജു മുഖ്യാതിഥിയായി.
Post a Comment