o അഴിയൂരിൽ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.
Latest News


 

അഴിയൂരിൽ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

 അഴിയൂരിൽ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.



അഴിയൂർ: അഴിയൂർ ചെക്ക്പോസ്റ്റിന് സമീപത്ത് ബസിടിച്ച് സാരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കഡറി സ്കൂളിന് സമീപം കുന്നോത്ത് അൻ സീറിന്റെയും അഴിയൂർ ചുങ്കം മനയിൽ മുക്കിൽ സമീപം താമസിക്കുന്ന തയ്യിൽ കൊട്ടി കൊല്ലന്റവിട ( ദറജയിൽ ) റിൻശയുടെയും മകൻ സെയിൻ അബ്ദുള്ള (13) ആണ് മരിച്ചത്. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷനൽ സ്കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൂട്ടുകാരോടത്ത് കളി കഴിഞ്ഞു അഴിയൂരിലെ മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ ഇടിക്കുകയായിരുന്നു. തലശ്ശേരിഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

സഹോദരങ്ങൾ: സുഹാൻ,അബ്രാം , സിദ്‌റ

വൈകിട്ട് ഏഴു മണിയോടെ അഴിയൂർ ചുങ്കം മനയിൽ ബദരിയ മദ്രസയിൽ പൊതു ദർശനത്തിന് ശേഷം പെരിങ്ങത്തൂരിലേക്ക് കൊണ്ട് പോയി. പ്രാർത്ഥനയിൽ വൻ ജനാവലി പങ്കെടുത്തു.

Post a Comment

Previous Post Next Post