ദേശീയ ഭരണഘടനാ ദിനം ആഘോഷിച്ചു.
മാഹി പാറക്കൽ എൽ.പി. സ്കൂളിൽ ദേശീയ ഭരണഘടനാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.
പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ആഷീഷ് മുഖ്യഭാഷണം നടത്തി. 75 -ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഭരണഘടന സംബന്ധിച്ചുള്ള പത്രവാർത്തകളുടെ പ്രദർശനവും ഭരണഘടനാ വന്ദനവും നടന്നു.
വിദ്യാർത്ഥിനിയായ അനീന ഭരണഘടനാ ദിനത്തെ പറ്റി വിശദീകരിച്ചു. പ്രഥമാധ്യാപകൻ ബി ബാല പ്രദീപ് സ്വാഗതവും അമൃത പുരുഷോത്തമൻ നന്ദിയും പറഞ്ഞ ചടങ്ങിൽ പി.മേഘ്ന , ജൈത്ര ജയൻ എന്നിവരും സംസാരിച്ചു.

Post a Comment