സാംസ്കാരിക സദസ്സ്
മാഹി: സി പി ഐ എം ൻ്റെ 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നവംബർ 27, 28, 29 തീയ്യതികളിൽ മാഹിയിൽ വെച്ച് നടക്കുന്ന തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ വെച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ:എം എം നാരായണൻ പ്രഭാഷണം നടത്തും പരി പാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ടി എം ദിനേശൻ, കെ പി സുനിൽകുമാർ, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എം കെ സെയ്ത്തു (ചെയർമാൻ)
കെ ജയപ്രകാശൻ (കൺവീനർ)

Post a Comment