*അറിയിപ്പ്*
അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ പൊതു സ്ഥലങ്ങളിലെ പാതയോരങ്ങളിൽ ഉള്ള പരസ്യ ബോർഡുകൾ, രാഷ്ട്രീയ പാർട്ടി ബോർഡുകൾ കൊടികൾ, ബാനറുകൾ, വാഹന സഞ്ചാരത്തിന് കാഴ്ച മറക്കുന്ന വസ്തുക്കൾ എന്നിവ ബന്ധപ്പെട്ടവർ ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ആയത് ഗ്രാമപഞ്ചായത്ത് കണ്ടു കെട്ടുന്നതും നിയമാനുസൃതമായ പിഴ ചുമത്തുന്നതും ആവശ്യമാകുന്ന ഘട്ടങ്ങളിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്ന വിവരം ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
Post a Comment