o തോണിയും വലയും കത്തി നശിച്ചു*
Latest News


 

തോണിയും വലയും കത്തി നശിച്ചു*

 

*തോണിയും വലയും കത്തി നശിച്ചു*




മാഹി: നിർമ്മാണ പ്രവൃത്തി മുടങ്ങിക്കിടക്കുന്ന മാഹി ഹാർബറിൽ വളവിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് കരയിലുണ്ടായിരുന്ന ഫൈബർ തോണിയും പുതിയ വലകളും കത്തിനശിച്ചു

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പകൽ 12 മണിയോടെയാണ് സംഭവം.


വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് സമീപത്തെ രേഖ നിവാസിൽ വേണുവിൻ്റെ ഉടമസ്ഥതയിലുള്ള തോണിയും വലയുമാണ് കത്തി നശിച്ചത്.

തോണി ഭാഗികമായും, വലകൾ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്

ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്


മാഹി ഫയർ ഫോയ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചു.

കാട് പിടിച്ചു കിടക്കുന്ന ഹാർബറിൽ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം കൂടി വരുന്നതായും പരാതിയുണ്ട്

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മത്സ്യത്തൊഴിലാളികളുടെ ലിറ്റർ കണക്കിന് ഇന്ധനം നശിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post