*മുസ്‌ലിം ലീഗ് കരിയാട് മേഖല സമ്മേളനം*
ചൊക്ലി: കരിയാട് മേഖല മുസ്‌ലിം ലീഗ് സമ്മേളനവും എൻ.എ.മമ്മു ഹാജി അനുസ്മരണവും കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലീഗ് മണ്ഡലം പ്രസിഡൻറ് പി.പി.എ.സലാം അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഷിബു മീരാൻ പ്രഭാഷണം നടത്തി.കോളേജ് യൂണിയൻ ഭാരവാഹികൾക്ക് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുള്ളയും വിശിഷ്ടാതിഥികൾക്ക് സംഘാടകസമിതി ചെയർമാൻ വി.വി.അഷ്റഫും ഉപഹാരം നൽകി. പി.കെ.ഷാഹുൽ ഹമീദ് എൻ.എ.എം. അനുസ്മരണപ്രഭാഷണം നടത്തി
നഗരസഭാധ്യക്ഷൻ വി.നാസർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി, ബഷീർ ആവോലം, എൻ.എ.കരീം, അൻവർ കക്കാട്ട്, എൻ.എ.മുഹമ്മദ് റഫീഖ്, ടി.മഹറൂഫ്, എം.സി.അൻവർ, വി.ഫൈസൽ എന്നിവർ സംസാരിച്ചു. വനിതാസംഗമം അഫ്ഷീല ശഫീഖ് ഉദ്ഘാടനം ചെയ്തു. എം.ടി.കെ.സുലൈഖ അധ്യക്ഷയായി.

Post a Comment