പൂർവ്വ വിദ്യാർത്ഥി അധ്യാപക സ്നേഹസംഗമവും പുരസ്കാര സമർപ്പണവും
മാഹി : ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ & ഐ ടി ഇ പൂർവ്വ വിദ്യാർത്ഥി അധ്യാപക സ്നേഹസംഗമം നവംബർ 24 ന് മാഹിയിൽ. സ്ഥാപക പ്രിൻസിപ്പാളും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ എൻ. കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ അധ്യക്ഷനാവും.
1995ൽ മാഹിയിൽ ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ സ്ഥാപിച്ച ഡോ. എൻ.കെ രാമകൃഷ്ണന് വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക്, കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും.
പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മയുടെ ലോഗോ പ്രകാശനം 'സ്പ്രിംഗ് ബീഡ്സ് 99' ഡോ എൻ കെ രാമകൃഷ്ണൻ കോളേജിൽ വെച്ച് പ്രിൻസിപ്പാൾ ഡോക്ടർ വി അനിൽകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രീതി എം എം, അധ്യാപകരായ പി പ്രദീപൻ, ടിപി ശ്രീകുമാർ കൂട്ടായ്മ ഭാരവാഹികൾ, കോളേജ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
ഇതുവരെ കോളേജിൽ പഠിച്ചിറങ്ങിയ 27 ബാച്ചുകളിലെയും അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുമിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സജീവമായ പരിപാടികൾ സംഘടിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം .
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ കൺവീനർ കെ എം രാധാകൃഷ്ണൻ ട്രഷറർ സി എച്ച് സുരേന്ദ്രൻ അധ്യാപക പ്രതിനിധി പി പ്രദീപൻ യൂണിയൻ വൈസ് ചെയർമാൻ യദുകൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment