o വടകരയിൽ അക്രമണം
Latest News


 

വടകരയിൽ അക്രമണം



*വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്.*

                                                                                        *വടകര*:  ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും, അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി. മുഹമ്മദിനെയാണ് അക്രമിച്ചത്. വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന് ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഥാപനത്തിൽ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.


 *വടകരയിൽ വീട് കയ്യേറി മുഖം മൂടി ആക്രമണം: റിട്ട.പോസ്റ്റ്മാന്റെ കാല് തല്ലിയൊടിച്ചു, മകനും പരിക്ക്* 

വടകര: രാത്രി വീട്ടിൽ ഉറക്കത്തിലായിരുന്നയാളെ വിളിച്ചുണർത്തി മുഖം മൂടി അക്രമം. ഗുരുതരമായി പരിക്കേറ്റ റിട്ട.പോസ്റ്റ് മാൻ

പുത്തൂർ 110 കെ വി സബ്ബ് സ്റ്റേഷന് സമീപത്തെ പാറേമ്മൽ രവീന്ദ്രൻ (69), മകൻ ആകാശ് (18) എന്നിവരെ കോഴിക്കോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് മൂന്നു പേരടങ്ങിയ സംഘം അക്രമം നടത്തിയത്. ഹെൽമറ്റ് ധരിച്ച രണ്ടു പേരും മുഖത്ത് കരി വാത തേച്ച ഒരാളുമാണ് തന്നെ വിളിച്ചുണർത്തി ആക്രമിച്ചതെന്ന് രവീന്ദ്രൻ പോലീസിന് മൊഴി നൽകി. ഇടതു കാൽ പൊട്ടിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ട നിലയിലാണ്. ഇവരുടെ ബന്ധുവിനെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്ന് അവത വടകര പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. മാരകായുധങ്ങളുമായാണ് സംഘം എത്തിയതെന്ന് രവീന്ദ്രൻ പറഞ്ഞു. രവീന്ദ്രനെ അക്രമിക്കുന്നത് തടയുമ്പോഴാണ് മകന് പരിക്കേറ്റത്. രവീന്ദ്രനും തൊട്ടടുത്ത കെട്ടിട ഉടമകളുമായി തർക്കമുണ്ട്. ഇതിന്റെ പേരിൽ കോടതിയിൽ കേസും നിലവിലുണ്ട്. ഈ തർക്കമാണ് അക്രമത്തിന് കാരണമെന്നും അവർ പറഞ്ഞു വിട്ടവരാണ് തന്നെ അക്രമിച്ചതെന്നും രവീന്ദ്രൻ പറഞ്ഞു.

Post a Comment

Previous Post Next Post