അവന്തിക അനാമിക സ്നേഹവീടിൻ്റെ താക്കോൽ ദാന കർമ്മം നടന്നു
മാഹി: അപൂർവ രോഗത്താൽ വലയുന്ന പന്തക്കൽ കുളമുള്ളതിൽ താഴെ കുനിയിൽ ബിജുവിൻ്റെയും , ബിന്ദുവിൻ്റെയും മക്കളായ അവന്തിക അനാമിക എന്നിവർക്കായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റും നാട്ടുകാരും ചേർന്ന് സ്നേഹകൂട്ടയ്മയിൽ നിർമ്മിച്ച "ആയില്യം "വീടിൻ്റെ താക്കോൽ ദാന ചടങ്ങ് മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ നിർവ്വഹിച്ചു
മാഹി മുൻ എം എൽ എയും ഭവന നിർമ്മാണ കമ്മിറ്റി ചെയർമാനുമായ ഡോ. വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു
എറണാകുളം സിറ്റി പോലീസ് ഡി സി പി സുദർശൻ ഐ പി എസ് മുഖ്യഭാഷണം നടത്തി
വേദിയിൽ വെച്ച് വീട് നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ച കോൺട്രാക്ടർ സജീവനെ ആദരിച്ചു
മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ
അഡ്വ. കെ ബി സുനിൽ കുമാർ, റിട്ട പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ( പുതുച്ചേരി) എന്നിവർ ആശംസകൾ നേർന്നു
പി കെ ബാലകൃഷ്ണൻ സ്വാഗതവും, ടി കെ ഗംഗാധരൻ നന്ദിയും പറഞ്ഞു

Post a Comment