o മയ്യഴി മേളം സീസൺ -5 സ്റ്റേജ് മത്സരങ്ങൾ നടന്നു
Latest News


 

മയ്യഴി മേളം സീസൺ -5 സ്റ്റേജ് മത്സരങ്ങൾ നടന്നു

 *മയ്യഴി മേളം സീസൺ -5 സ്റ്റേജ് മത്സരങ്ങൾ നടന്നു* 



മാഹി:പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര മാഹിയിലെ സ്കൂൾ കുട്ടികളുടെ  കലോത്സവമായ മയ്യഴി മേളം സീസൺ അഞ്ചിൻ്റെ ഭാഗമായി നടക്കുന്ന  സ്റ്റേജ് മത്സരങ്ങൾ മാഹി വിദ്യഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം  തനൂജ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.


ജാസ്മിൻ, ഓർക്കിഡ്, ഡാലിയ, റോസ് എന്നീ നാല് വേദികളിലായി നാടൻ പാട്ട്, കാരോക്കെ ഗാനാലാപനം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, മോണോ ആക്ട്, പ്രച്ഛന്ന വേഷ മത്സരം , പദ്യം ചൊല്ലൽ , സിനിമാറ്റിക്ക് ഡാൻസ് എന്നീ മത്സരങ്ങളാണ് നടക്കുന്നത്

ഞായറാഴ്ച്ച വൈകീട്ടോടെ 

കലോത്സവo സമാപിക്കും

Post a Comment

Previous Post Next Post