ഫിറ്റ്നസ് അക്കാദമിയുടെ നേതൃത്വത്തിൽ FAM ഫുട്ബോൾ ക്യാമ്പിൻ്റെ സെക്കൻ്റ് ഫേസിനു തുടക്കമായി
മയ്യഴി : കുട്ടികളിലെ ശാരീരിക ക്ഷമത , അച്ചടക്കം എന്നിവയ്ക്ക് പ്രാധാന്യം നൽകി മികച്ച കായിക പരിശീലനത്തിലൂടെ കുട്ടികളിലെ കഴിവ് കണ്ടെത്തി അവരെ വ്യത്യസ്ത കായിക മത്സരങ്ങൾക്ക് തയ്യാറാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച അക്കാദമിയുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികളെ കോർത്തിണക്കിക്കൊണ്ട് Second Phase Coaching നു തുടക്കം കുറിച്ചു . മുൻ കേരള പോലീസ് ഫുട്ബോൾ താരവും മികച്ച പരിശീലകനുമായ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കോച്ചിങ്ങിന് തുടക്കം. തുടർന്നു PTA എക്സിക്യൂട്ടിവിൻ്റെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ അത്ലറ്റിക്സ് ഫുട്ബോൾ വോളിബോൾ ടേബിൾ ടെന്നിസ് തുടങ്ങിയ മത്സരങ്ങളിൽ നാഷണൽ / സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത അക്കാദമിയുടെ താരങ്ങളെ ആദരിക്കുവാനും ,
നവംബർ അവസാന വാരം FAM FOOTBALL ലീഗ് മത്സരങ്ങൾ,ബേബി ലീഗ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ഡിസംബർ ആദ്യവാരം പുതുച്ചേരിയിൽ വച്ച് നടക്കുന്ന Kids
അത്ലറ്റിക്സിൽ UNDER-10 UNDER -12 വിഭാഗത്തിൽ മത്സരിക്കുവാനും തിരുമാനിച്ചു .ഖേലോ ആൾ കേരള ബാഡ്മിൻ്റെൺ ടൂർണമെൻ്റ് നവംബർ ആദ്യവാരം നടത്തുവാനും ധാരണയായി .
പി ടി എ ഭാരവാഹികൾ
FAM ഡയരക്ടേർസ് പരിശിലകർ രക്ഷിതാക്കൾ തുടങ്ങിയവർ മീറ്റിങ്ങിൽ പങ്കെടുത്തു
Post a Comment