വിമൽ മാഹിയുടെ നോവൽ മുത്തപ്പന് സമർപ്പിച്ചു
മാഹി: പറശ്ശിനി മഠപ്പുര കേന്ദ്രീകരിച്ച് പ്രശസ്ത സാഹിത്യകാരൻ വിമൽ മാഹി രചിച്ച '29വർഷം 10 മാസം 13 ദിവസം - എന്ന നോവൽ പറശ്ശിനി മുത്തപ്പ സവിധത്തിൽ നടന്നു.
മയ്യഴിയുടെ ഇതിഹാസ കഥാകാരൻ എം.മുകുന്ദൻ ആദ്യ പ്രതി മുത്തപ്പന്സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഉത്തമരാജ് മാഹി പുസ്തക പരിചയം നടത്തി. കവി രാജേഷ് പനങ്ങാട്ടിൽ, നോവലിസ്റ്റ് പി.കൃഷ്ണപ്രസാദ്, സംസാരിച്ചു. വിമൽ മാഹി മറുപടി ഭാഷണം നടത്തി.
പി.വി ഷീബ സ്വാഗതവും, പി.പി. ഷീജ നന്ദിയും പറഞ്ഞു.
Post a Comment