o പഥസഞ്ചലനം നടത്തി*
Latest News


 

പഥസഞ്ചലനം നടത്തി*

 *രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വിജദശമി ആഘോഷത്തിൻ്റെ  ഭാഗമായി പാനൂർ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ മാഹിയിൽ  പഥസഞ്ചലനം  നടത്തി*


ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് തുടങ്ങി മാഹി പാലം, മുണ്ടോക്ക്, മെയിൽ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് വഴി മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.

കേസരി വാരികയുടെ പാനൂർ ഖണ്ഡ് പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. കെ. ജ്യോതിരാജിനെ വരിക്കാരനായി ചേർത്ത് ഖണ്ഡ് സംഘചാലക് കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് സ്റ്റേ ഡിയത്തിൽ സ്വയം സേവകരുടെ ശാരീരിക് പ്രദർശനം നടന്നു.

റിട്ട. മാഹി സി.ഇ.ഒ. ഇൻചാർജ് പി.പുരുഷോത്തൻ മുഖ്യാതിഥി ആയിരുന്നു.


ഉത്തര കേരള പ്രാന്തിയ സഹ സേവ പ്രമുഖ് കെ.ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല കാര്യവാഹ് സി.ഗിരീഷ്, കെ.സു രേഷ് ബാബു, കെ. ശ്രീജിത്ത്. കെ.പി.ജിരൺ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post