കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തനം ഊർജ്ജിതമാക്കും-
ന്യൂമാഹി:- ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. വാർഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാർഡ്തല മണ്ഡലം കോൺഗ്രസ്,
മഹിളാ കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുനിത ശേഖരൻ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാനു പുന്നോൽ, കോർഡിനേറ്റർ ചെയർമാൻ രാജീവ് മയലക്കര, എൻ.കെ.സജീഷ് എന്നിവർ സംസാരിച്ചു.
Post a Comment