*അഗ്നിശമനസേനയ്ക്ക് പുതിയ വാഹനം*
മാഹി: മയ്യഴി ജനതയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അഗ്നി ശമന സേനയ്ക്ക് പുതിയ വാഹനം അനുവദിച്ചു.
പുതുച്ചേരിയിൽ അനുവദിച്ച പത്ത് വാഹനങ്ങൾ ഒരെണ്ണമാണ് മാഹിക്ക് ലഭിച്ചത്
ഭാരതീയ ജനതാ പാർട്ടി മാഹി ഘടകത്തിന്റെ നിരന്തര ഇടപെടലിൻ്റെ ഭാഗമായാണ് അഗ്നിശമന സേനയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം ലഭിച്ചതെന്നും
എൻഡിഎ സർക്കാർ വകുപ്പ് മന്ത്രി സായി ജെ ശരവണ കുമാറിനും പുതുച്ചേരി മുഖ്യമന്ത്രി രംഗസാമിക്കും ബി ജെ പി മാഹി മണ്ഡലം കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നതായും മണ്ഡലം പ്രസിഡൻ്റ് അങ്കവളപ്പിൽ ദിനേശൻ അറിയിച്ചു
Post a Comment