*കളരിപ്പയറ്റ് മത്സരത്തിൽ ദേശീയതലത്തിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു*
മാഹി:പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മത്സരത്തിലും ദേശീയ കളരിപ്പയറ്റ് മത്സരത്തിലും ഗോവയിൽ വച്ച് നടന്ന നാഷണൽ ഗെയിംസിലും പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷൻ പ്രസിഡണ്ട് ശ്രീജേഷ്. സി വി യുടെ അദ്ധ്യക്ഷതയിൽ നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർ ശ്രീമതി. K.രമ്യ അവർകൾ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു.
സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഒരാഴ്ച കാലം നീണ്ടുനിന്ന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനം ഏറ്റു വാങ്ങിയ നെഹ്‌റു യുവകേന്ദ്ര കോഡിനേറ്റർ കെ രമ്യയെ ചടങ്ങിൽ വച്ചു പൊന്നാട നൽകി ആദരിച്ചു.
പ്രേമൻ സി.വി. സ്വാഗതവും പവിത്രൻ നന്ദി പ്രഭാഷണവും നടത്തി ഫെഡറേഷൻ സെക്രട്ടറി ജനീഷ് പൂഴിയിൽ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment