തിരുനാൾ നാലാം ദിവസത്തിലേക്ക്
ഭാരതത്തിലെ പുരാതനവും സുപ്രസിദ്ധവുമായ, മലബാറിലെ ആദ്യ ബസിലിക്ക തീർത്ഥാടന കേന്ദ്രമായ മാഹി സെൻറ് തെരേസ ബസിലിക്കയിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാം ദിവസത്തിലേക്ക് കടക്കുന്നു.
ഒക്ടോബർ ഏഴാം തീയതി വൈകുന്നേരം 5 .15ന് ചാന്ത രൂപത അധ്യക്ഷൻ മാർ.എഫ്രേം നരിക്കുളം ബിഷപ്പി്ന് ദേവാലയ പ്രവേശന കവാടത്തിന് മുൻപിൽ വച്ച് ഇടവക വികാരിയും, കോഴിക്കോട് രൂപത വികാരി ജനറലുമായ റവ. മോൺ. ഡോ. ജൻസൺ പുത്തൻവീട്ടിലിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തദവസരം പാരീഷ് പാസ്റ്റർ കൗൺസിൽ അംഗങ്ങളും സഹവികാരി ഫാദർ നോബിൾ ജൂഡ് MJ .Cp യും, മറ്റ് വൈദികരും ഡീക്കന്മാരും, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളും, ഇടവക അംഗങ്ങളും, തീർത്ഥാടകരും സന്നിഹിതരായിരുന്നു.
വൈകുന്നേരം ആറുമണിക്ക് സീറോ മലബാർ റീത്തിൽ ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമികത്വം ചാന്ത രൂപത അധ്യക്ഷനായ മാർ .എഫ്രേം നരിക്കുളം ബിഷപ്പ് ആയിരുന്നു.
ശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായി.
ജോൺ ഓഫ് ആർക്ക് കുടുംബയൂണിറ്റ് അംഗങ്ങൾ തിരുനാൾ സഹായകർ ആയിരുന്നു.
ഒക്ടോബർ എട്ടാം തീയതി വൈകുന്നേരം 5 30ന് ജപമാല ആരംഭിക്കും 6 മണിക്ക് ഉള്ള സാഘോഷ ദിവ്യബലിക്ക് നവ വൈദികരായ ഫാ. ഷിന്റോ , ഫാ. ഷിജോയ് എന്നിവർ കാർമികത്വം വഹിക്കും.
Post a Comment