o പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം: കോൺഗ്രസ് പ്രതിഷേധം നടത്തി
Latest News


 

പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം: കോൺഗ്രസ് പ്രതിഷേധം നടത്തി



പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം: കോൺഗ്രസ് പ്രതിഷേധം നടത്തി




ന്യൂമാഹി: ജില്ല പഞ്ചായത്ത് പ്രസിഡണ്ട്  പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാതെ ജാമ്യം നേടാൻ സൗകര്യം ഒരുക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ന്യൂമാഹിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധയോഗവും പ്രകടനവും നടത്തി.

യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യയെ പങ്കെടുപ്പിച്ച് നവീൻ ബാബുവിനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ പ്രസംഗിക്കാൻ സൗകര്യം ഒരുക്കിയ ജില്ല കലക്ടർ - പി.പി.ദിവ്യ ഗൂഢാലോചനക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു വി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ഷാനു പുന്നോൽ, കെ.പി. യൂസഫ്, എൻ.കെ.

സജീഷ്, നൗഫൽ കരിയാടൻ, കോർണിഷ് കുഞ്ഞി മൂസ്സ എന്നിവർ സംസാരിച്ചു.

കവിയൂർ രാജേന്ദ്രൻ, എം.കെ.

പവിത്രൻ, സി.ടി ശശിന്ദ്രൻ,

സുരേന്ദ്ര ബാബു തോട്ടോൻ,

സി. സത്യാനന്ദൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post