*മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായ സംഭവം: ഒരാൾ അറസ്റ്റിൽ*
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായതായ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി
മകളെ ഏഴ് ദിവസമായി കാണാനില്ലെന്നും അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായുമുള്ള പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ
അന്വേഷണത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻ ഷൗക്കത്തലി(18)യാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു
തട്ടികൊണ്ടു പോവാൻ സഹായിച്ച ചൊക്ളി അണിയാരത്തെ തൈക്കണ്ടിയിൽ കെ പി സനീദി (18)നെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു
തട്ടികൊണ്ടുപോവാൻ ബൈക്ക് നല്കുകയും
ഷൗക്കത്തലിയുമായി പെൺകുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് രാത്രി സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കാണാതായത്.
കോടതിയിൽ ഹാജരാക്കിയ സനീദിനെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഈ മാസം 30 വരെ റിമാൻഡ് ചെയ്തു
Post a Comment