പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നിർദ്ദിഷ്ട പുതിയ കെട്ടിട നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും സന്ദർശിച്ചു
പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എസ്.സെവേൽ പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നിർദ്ദിഷ്ട പുതിയ കെട്ടിട നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും സന്ദർശനം നടത്തി . പള്ളൂർ ആശുപത്രിയിലെത്തിയ ഡയറക്ടറെ ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, പള്ളൂർ ആശുപത്രി മേധാവി ഡോ.സി. എച്ച്.രാജീവൻ, ഡോ.സ്മിത, പി.പി.രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാൽ വേണ്ട നടപടികൾ വേഗത്തിലാക്കുവാനും ഒഴിവുള്ള തസ്തികകൾ ഉടൻ നികത്തുമെന്നും ഡയറക്ടർ ഡോ.എസ്.സെവെൽ അറിയിച്ചു.പള്ളൂർ ആശുപത്രിയുടെ പ്രവർത്തനം മികച്ച നിലയിലാണ് പോകുന്നതെന്നും ആയുഷ്മാൻ ഭാരത് പദ്ദതി മികവുറ്റതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment