പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എസ്.സെവെൽ മാഹിയിലെത്തി.
മാഹി ആരോഗ്യവകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനായി പുതച്ചേരി ലഫ്.ഗവർണർ കെ.കൈലാസ്നാഥിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ഡയറക്ടർ ഡോ.എസ്.സെവെൽ മാഹിയിലെത്തിയത്.
മാഹി ട്രോമാകെയർ കെട്ടിടം, മാഹി ആശുപത്രി, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പുതുതായി കെട്ടിടം പണിയാൻ ഏറ്റെടുത്ത വെറ്റിനറി ആശുപത്രി, പന്തക്കൽ പ്രൈമറി ഹെൽത്ത് സെൻ്റർ, ചാലക്കര സബ്സെൻ്റർ , ഡെൻ്റൽ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
തുടർന്ന് ഡെപ്യൂട്ടി സയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, ഡോ.സി.എച്ച്.രാജീവൻ എന്നിവരുമായി ചർച്ച നടത്തുകയുണ്ടായി. മാഹി ട്രോമാകെയർ സെൻ്റർ പേര് മാറ്റി അഡീഷണൽ കെട്ടിടം എന്ന പേരിലാണ് സാമ്പത്തിക അനുമതി ലഭിക്കുക എന്നും ഉടൻ നിർമ്മാണം പൂർത്തിയാക്കാനുള്ള സാമ്പത്തിക സഹായം അനുവദിക്കുമെന്നും, ഡയാലിസിസ് സെൻ്റർ ആവശ്യമായ അത്യാധുനികമായ 5 മിഷ്യനുകൾ ഡിസംബറിൽ മാഹായിലെത്തുമെന്നും ജനുവരി ആകുമ്പോളേക്കും ഇതിൻ്റെ പ്രവർത്തനം ആരംഭിക്കുമെന്നും ഡയറക്ടർ പറഞ്ഞു. ആശുപത്രിയിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ രണ്ട്മാസത്തിനുള്ളിൽ നികത്തുമെന്നും മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്തെ ഒഴിവുള്ള 53 ഫാർമസിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള ഉത്തരവ് ലഫ്.ഗവർണർ അനുമതി ലഭിച്ചതായും നിയമനത്തിനുള്ള എഴുത്തു പരീക്ഷ നവംബർ മാസം നടക്കുമെന്നും ഡോ.എസ്.സെവെൽ പറഞ്ഞു. സീനിയർ ലാബ് ടെ ക്നീഷൻ ഒഴിവിലേക്കുള്ള നിയമനവും മറ്റ് നിയമനങ്ങളും എത്രയും പെട്ടെന്ന് പൂർത്തികരിക്കുമെന്നും , ഒഴിവുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാനുള്ള ഇൻ്റർവ്യൂ നവംബർ 15 നുള്ളിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു .
മാഹിയുടെ ആരോഗ്യ വകുപ്പിൽ നേരിടുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ആദ്യപരിഗണന നൽകുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
മാഹി ആശുപത്രിയിൽ എത്തിയ ഡയറക്ടർ ഡോ.എസ്.സെവേലിനെ ഡപ്യൂട്ടി സയറക്ടർ ഡോ.എ. പി.ഇസ്ഹാഖ്, ഡോ.എസ്.പ്രേംകുമാർ, ഡോ.കെ.വി.പവിത്രൻ, ഡോ.കെ. പി.അശോക് കുമാർ, ഡോ.ഹരി ബാലകൃഷ്ണൻ, പി.പി.രാജേഷ്, അജിത കുമാരി, വൽസമ്മ എന്നിവർ അനുഗമിച്ചു.

Post a Comment