നന്ദനം ടീമിന്റെ ബാല സഭ സംഘടിപ്പിച്ചു
ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ ബാല സഭ സംഘടിപ്പിച്ചു
വാർഡ് മെമ്പർ ടി.എ ഷർമിരാജ് ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ്.സി അംഗം ലളിത കെ.എം
അധ്യക്ഷത വഹിച്ചു. വാർഡിലെ മുതിർന്ന വനിതാ അംഗം വി.ടി. വസന്തയെ ആദരിച്ചു.
ചടങ്ങിൽ എം.ഹൃദ്യ സ്വാഗതം പറഞ്ഞു. സെക്രട്ടറി വി. യദു കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. നന്ദനം ടീമിന്റെ വിവിധ ഇനം കലാപരിപാടികളും അവതരിപ്പിച്ചു.
Post a Comment