*മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ലേബർ ബജറ്റ് രൂപീകരണ ഗ്രാമസഭ യോഗം സംഘടിപ്പിച്ചു*
ന്യൂ മാഹി : ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-'26 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബജറ്റ് രൂപീകരണത്തിൻ്റെ ഭാഗമായി ഗ്രാമസഭ യോഗം സംഘടിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ഓവർസീയർ സി.വി. ഹേമന്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി.ഡി.ഒ. എൻ. സന്തോഷ് കുമാർ ലേബർ ബജറ്റ് സംബന്ധിച്ച വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ വി.കെ. മുഹമ്മദ് തമീം, കെ. വത്സല, കെ.പി. രഞ്ജിനി എന്നിവർ സംബന്ധിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി.പി. ബിഷ സ്വാഗതവും വി.ഇ.ഒ അനുശ്രീ സദാനന്ദൻ നന്ദിയും പറഞ്ഞു.
Post a Comment