*അഴിയൂരിൽ മാലിന്യ നിർമ്മാർജ്ജനം ഹരിത കർമ്മസേന അംഗങ്ങൾ ചെയ്ത റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കൈമാറി*
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മികവാർന്ന മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹരിത കാർമ്മസേനയുടെ റിപ്പോർട്ട് ചീഫ് സെകട്ടറി ശാരദ മുരളിധരൻ IAS ന് ഹരിത കർമ്മസേനയുടെ അംഗങ്ങൾ ചേർന്ന് തിരുവനന്തപുരം സെകട്ടറിയേറ്റിൽ വെച്ചു സമർപ്പിച്ചു തീരദേശ ഗ്രാമപഞ്ചായത്തായ അഴിയൂരിൽ. ജില്ലയിൽ ആദ്യമായി MCF ( Material colletion Facility ) സെറ്റർ ആരംഭിച്ചു. 100% കവറേജ് 100% കലക്ഷൻ നേടിയ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ ജില്ലക്ക് തന്നെ മാതൃകയായ ഹരിത കാർമ്മസേന അഗംങ്ങൾക്ക് നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളുo ലഭിച്ചിരുന്നു. മികവാർന്നതും നവീനമായതുമായ സംരംഭങ്ങൾ ഒരുക്കി അംഗങ്ങൾ സ്ഥിര വരുമാനം ഉണ്ടാക്കി. മാതൃകാപരമായ പ്രവർത്തനങ്ങളാണ് അഴിയൂരിലെ ഹരിത കർമ്മസേന അഗംങ്ങൾ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പെയ്സൻ രമ്യാ കരോടി മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ കുടുംബശ്രീ, നാട്ടുക്കാർ, കച്ചവടക്കാർ എന്നിവരുടെ നിർദ്ദേശപ്രകാരം കലണ്ടർ തയ്യാറാക്കിയാണ് ഹരിത കർമ്മസേന അഗംങ്ങൾ അജൈവമാലിന്യം ശേഖരിച്ച്, വേർതിരിച്ച് വരുമാനം ഉണ്ടാക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫോട്ടോ അടക്കം ഉൾപ്പെടുത്തിയ വിശദമായ ഒരു റിപ്പോർട്ടാണ് ഹരിത കർമ്മസേന കൺസേഷ്യം സെക്രട്ടറി ഷിനിയുടെ നേതൃത്തതിൽ ഹരിത കർമ്മസേന അഗംങ്ങൾ ചീഫ് സെക്രട്ടറി ശാരദ മുരളിധരന് നൽകിയത്. തുടർന്ന് പ്രവർത്തനങ്ങൾ ചേദിച്ചറിഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ ഭാവിയിലെക്ക് ഒതുങ്ങുന്ന ചില ഉപദ്ദേശങ്ങളുo നൽകി. ഹരിത കർമ്മസേന അഗംങ്ങളായ സരിത, ലസിത, തുളസി, വിജിന, സുമഗല, സുമ, രജിനി, ബേബി ടി എച്ച്, ബേബി , സുനിത,ശൈലജ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു
Post a Comment