o അധാർമ്മികകൾക്കെതിരെ ബോധവൽകരണം ശക്തമാക്കണം.
Latest News


 

അധാർമ്മികകൾക്കെതിരെ ബോധവൽകരണം ശക്തമാക്കണം.

 അധാർമ്മികകൾക്കെതിരെ
ബോധവൽകരണം ശക്തമാക്കണം.




അഴിയൂർ:സമൂഹത്തിൽ വർധിച്ചു വരുന്ന അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗത്തിനുമെതിരെയുമുള്ള ബോധവൽകരണം മഹല്ല് തലത്തിൽ കൂടുതൽ ശക്തമാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വടകര മണ്ഡലം കൺവൻഷൻ അഭിപ്രായപ്പെട്ടു." വിശ്വാസം വിശുദ്ധി വിമോചനം " എന്ന പ്രമേയത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയ്ൻ്റെ ഭാഗമായാണ് കൺവൻഷൻ സംഘടിപ്പിച്ചത്.


 സമൂഹത്തിൽ ദുർബലപ്പെട്ടു വരുന്ന ധാർമ്മിക ബോധം ശക്തിപ്പെടുത്തുവാനും, വിശ്വാസ്യതയും, മാതൃകയും സൃഷ്ടിച്ചെടുക്കുവാനും പ്രബോധന കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ട്.


കുഞ്ഞിപ്പള്ളി ഹിക്മ ഓഡിറ്റോറിയത്തിൽ 

വിസ്ഡം യൂത്ത് ജില്ലാ  സെക്രട്ടറി ഷമീർ മൂഡാഡി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ,

ജമാൽ മദനി, നൗഫൽ അഴിയൂർ വിഷയങ്ങൾ അവതരിപ്പിച്ചു.റിയാസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി

അബ്ദുൽ ഫത്താഹ്,മൊയ്‌ദു കുഞ്ഞിപ്പള്ളി,സമീർ മണിയൂർ,മുഹമ്മദ്‌ എടച്ചേരി, സുനീർ വടകര, മഹമൂദ് ഫനാർ ചർച്ചയിൽ പങ്കെടുത്തു.ബഷീർ മാണിയൂർ സ്വാഗതവും, ആഷിഖ് വടകര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post