മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചു
പള്ളൂർ: മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചു. പാർലിമെന്ററി ഇലക്ഷൻ മാതൃകയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ഓരോ ക്ലാസ്സുകളിലും നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ ചേർന്ന് രണ്ടാം ഘട്ടത്തിൽ യൂണിയൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബാലറ്റ് ഉപയോഗിച്ച് നടത്തിയ മത്സരം വിദ്യാർത്ഥികളിൽ പാർലിമെന്ററി ഇലക്ഷനെ കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു. അമാൻ ഷാൻ സി. എച്ച് (ചെയർമാൻ), ഹിബ അൻസാർ (വൈസ് ചെയർപേഴ്സൺ), മുഹമ്മദ് ഷഹീൻ കെ. ടി (ജന: സെക്രട്ടറി), ഫാത്തിമത്ത് സെഹ്‌വ (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ഷാമിൽ എൻ. പി (ഫൈൻ ആർട്സ് സെക്രട്ടറി), മുഹമ്മദ് ടി. കെ (ജനറൽ ക്യാപ്റ്റൻ), മുഹമ്മദ് ഷാൻ പി (മാഗസിൻ എഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ.
കക്ഷിരാഷ്ട്രീയത്തിലൂടെയല്ലാത്ത സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ ജനാധിപത്യരീതിയുള്ള സൗഹൃദമത്സരമാണ് നടന്നത്. റിട്ടേണിംഗ് ഓഫിസർ ഷിനൂപ് പി. കെ, അസി. റിട്ടേണിങ് ഓഫിസർമാരായ ബിലാൽ ശിബിലി, രാകേഷ് എം. ബി, ഐശ്വര്യ വി.വി, മുഹമ്മദ് റിഷാൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ദീപ്തി കെ. വിയിൽ നിന്ന് സത്യവാചകം ഏറ്റുചൊല്ലികൊണ്ട് യൂണിയൻ അധികാരമെറ്റെടുത്തു.
Post a Comment