ഖാദി വസ്ത്ര പ്രദർശനവും വിൽപ്പനയും തുടങ്ങി
മാഹി : കണ്ണൂർ സർവ്വോദയസംഘത്തിന്റെ ആഭിമുഖ്യത്തിൽ മാഹി തിലക് മെമ്മോറിയൽ ക്ലബ്ബിൽ ഖാദി വസ്ത്ര പ്രദർശനവും വില്പനയും ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം എം.എൽ.എ. രമേശ് പറമ്പത്ത് നിർവഹിച്ചു.
കണ്ണൂർ സർവ്വോദയ സംഘം പ്രസിഡന്റ് ഒ രതീശൻ അധ്യക്ഷത വഹിച്ചു.ആദ്യ വിൽപന മാഹി നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിനോദനിൽ നിന്നും തിലക് മെമ്മോറിയൽ ക്ലബ് പ്രസിഡന്റ് കെ ഹരീന്ദ്രൻ ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി ഷാജു കാനത്തിൽ സംസാരിച്ചു.കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി പി പ്രസാദ് സ്വാഗതവും,കണ്ണൂർ സർവ്വോദയ സംഘം മാനേജർ സി കെ അനിൽ കുമാർ നന്ദിയും പറഞ്ഞു
Post a Comment