സുനിൽ കുമാറിന്റെ മുളങ്കാടുകൾ ഇനി മാഹി കോളജിലും തണൽ വിരിക്കും.
മാഹി : മുളപ്രചാരകൻ ഇ.സുനിൽ കുമാറിന്റെ മുളങ്കാടുകൾ ഇനി മാഹി കോളജ് കാമ്പസിലും ഹരിതകാന്തിയും, തണലുമേകും.
മഹാത്മാഗാന്ധി ഗവൺമെന്റ്റ് ആർട്സ് കോളേജിൽ സപ്തദിന എൻഎസ്എസ് ക്യാമ്പിൻ്റെ ഭാഗമായാണ് മുളംതൈകൾ നട്ടു പിടിപ്പിച്ചത്.
പ്രിൻസിപ്പാൾ ഡോ. ശിവദാസൻ ഉദ്ഘാടനം ചെയ്‌തു .
ഇ സുനിൽകുമാർ. ഡോ: എ.പി. മൂകാംബിക,ഡോ: പി. സിന്ധു, പി.കെ.സുരേഷ് ബാബു, നേതൃത്വം നൽകി.
വനവൽക്കരണത്തിന്റെ ഭാഗമായിഇ.സുനിൽകുമാർ ജീവിത നിയോഗം പോലെ തുടങ്ങിവെച്ച 52-ാ മത്തെ സൗജന്യ
മുളങ്കാടുവൽക്കരണമാണ് മാഹി ഗവൺമെന്റ് കോളേജിൽ ഒരുക്കിയത് - സ്കൂൾ, കോളേജ്, പൊലീസ് . സ്റ്റഷനുകൾ, സെൻട്രൽ ജയിൽ,മെഡിക്കൽ കോളേജ്, പുഴയോര നടപ്പാതകൾ, ഹാർബർ തുടങ്ങിയ സ്ഥലങ്ങളിലായി മൂവായിര ത്തോളം മുളംതൈകൾ ഇതിനകം നട്ടു പിടിപ്പിച്ചിട്ടുണ്ട്.
അഞ്ചു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച മുളങ്കാട് വൽക്കരണം ഇന്ന് പല സ്ഥലങ്ങളിലും വലിയ മുളങ്കാടായി വളർന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുംശേഖരിച്ചവ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 45 ഓളം മുളംതൈകൾ സുനിൽകുമാറിന്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വള്ളി മുള തൈകളും സംരക്ഷിച്ചു വരുന്നുണ്ട്
Post a Comment