മാഹി തിരുനാളിന് ഭക്തജന തിരക്കേറുന്നു
മാഹി കോ -ഓപ്പറേറ്റീവ് ബസ് രാത്രിയിൽ സ്പെഷ്യൽ സർവീസ്ആരംഭിച്ചു
പെരുന്നാൾ തുടങ്ങി രാത്രി പെയ്യുന്ന മഴയിൽ ഒലിച്ചുപോയ സ്വപ്നങ്ങൾ വീണ്ടെടുത്ത് നെയ്യുകയാണ് പെരുന്നാള് കച്ചവടത്തിന് വന്ന ചന്തക്കാർ
കഴിഞ്ഞ രണ്ട് ദിവസമായി മഴയില്ലാത്തതിനാൽ പള്ളിയിൽ വൻ ഭക്തജനത്തിരക്കാണ്
അതോടെ ചന്തക്കാരും ആവേശത്തിലാണ്
തിരുനാൾ ദിനമായ ആറാം ദിവസം റവ. ഫാദർ ജോൺസൺ കൊച്ചു പറമ്പിൽ വൈകുന്നേരം ആറു മണിക്കുള്ള ആഘോഷ ദിവ്യബലിയിൽ മുഖ്യ കാർമികനായി വചന സന്ദേശം നൽകി.
സഹകാർമികരായി ഫാദർ സേവ്യർ, ഫാദർ ജോഷി എന്നിവർ പങ്കുചേർന്നു.
സെൻറ് ജൂഡ് കുടുംബയൂണിറ്റ് തിരുനാൾ സഹായകരായിരുന്നു.
നല്ല പ്രാർത്ഥന ജീവിതം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ വിശ്വാസം വർധിക്കുകയൊള്ളു എന്നും അഭിമാനത്തോടെ വിശ്വാസത്തെ ഏറ്റു പറയാൻ വിശുദ്ധ അമ്മ ത്രേസ്യ കാണിച്ച മാതൃക എല്ലാവർക്കും അനുകരിക്കാൻ സാധിക്കുന്നതാണ് എന്ന് ഫാദർ ജോൺസൺ കൊച്ചു പറമ്പിൽ തൻറെ പ്രസംഗത്തിൽ പറയുകയുണ്ടായി.
പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും
വൈകുന്നേരം 5 30ന് ജപമാല തുടർന്ന് ആഘോഷ ദിവ്യബലി റവ. ഫാദർ ഡാനി ജോസഫി ൻ്റെ കാർമികത്വത്തിൽ ഉണ്ടായിരിക്കും.
ഇന്നലെ മുതൽ രാത്രിയിൽ കോപ്പറേറ്റീവ് ബസ് സർവീസ് ആരംഭിച്ചു
മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മാഹി പള്ളി സ്റ്റോപ്പിൽ രാത്രി 8:30ന് എത്തിച്ചേരുകയും മാഹിപ്പാലം, ചാലക്കര, പള്ളൂർ വഴി മൂലക്കടവിൽ എത്തിച്ചേരുന്നതാണ്.
Post a Comment