ഇന്ദിരാ ഗാന്ധി അനുസ്മരണം
മാഹി: .. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ വാർഡ് കമിറ്റി ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വദിനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു.ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വ അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി അംഗംമമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്ര പുരോഗതിക്ക് വേണ്ടി സേവനവും . ജീവിതവും നൽകി രാഷ്ട്രത്തെ വൻശക്തിയാക്കി വളർത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധിയെന്ന് അദേഹം പറഞ്ഞു
ചടങ്ങിൽ വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ, മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ശംസുദ്ദിൻ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, എം.പി ശ്രീനിവാസൻ ,ജനാർദ്ദനൻ കെ.പി , അനിൽകുമാർ കെ , പുഷ്പരാജ് എം.പി, എന്നിവർ സംസാരിച്ചു. ശശിഭൂഷൺ, പുരുഷു പാറമേൽ , അജിതൻ സി,പി. രാമചന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment